കൊച്ചി: ബംഗാളികളെന്ന മട്ടിൽ കേരളത്തിൽ തക്കിയ ബംഗ്ലാദേശുകാർ പിടിയിൽ. എറണാകുളം അങ്കമാലിയിലാണ് രണ്ട് ബംഗ്ലാദേശ് സ്വദേശികളെ പൊലീസ് അറസ്റ്റ് ചെയ്തത്. മുനീറുൾ മുല്ല (30), അൽത്താഫ് അലി (27) എന്നിവരെയാണ് അങ്കമാലി പൊലീസ് അറസ്റ്റ് ചെയ്തത്. ഇരുവരും 2017 മുതൽ കേരളത്തിൽ അനധികൃതമായി താമസിക്കുകയായിരുന്നു എന്നാണ് പൊലീസ് കണ്ടെത്തിയത്. ഇതിനായി ഇരുവരും വ്യാജ ആധാർ കാർഡ് നിർമ്മിക്കുകയും ചെയ്തിരുന്നു. അഥിതി തൊഴിലാളികൾ എന്ന് വിളിച്ച് മലയാളികൾ താലോലിക്കുന്ന പലരും യഥാർത്ഥത്തിൽ ഇന്ത്യക്കാർ പോലുമല്ല എന്ന തിരിച്ചറിവിലേക്ക് കേരളം തിരിഞ്ഞു നടക്കേണ്ട കാലമായി. അന്യസംസ്ഥാന തൊഴിലാളികൾക്കിടയിൽ കുറ്റവാളികൾ പ്രതിദിനം വർധിക്കുന്നതായി കണ്ടെത്തി തുടങ്ങിയതോടെയാണ് പൊലീസ് അന്വേഷണം തുടങ്ങിയത്.
Be careful! Not all brothers are guests